Friday, October 24, 2008

സിനിമ വിശേഷം ?

എല്ലാ സിനിമ നടന്മാരുടെയും പുതിയ സിനിമകള്‍ കണ്ടു ..............കയ്യില്‍ നിന്ന കുറെ പണം പോയി എന്നല്ലാതെ ഒരു ഗുണവും ഉണ്ടായില്ല .......

ഇനി വരുന്നു ഇവന്മാരല്ലാം കൂടി ഒന്നിച്ച് ഒരു സിനിമയില്‍ !!! നമ്മുടെ പണവും സമയവും നഷ്ടപെടുത്താന്‍ .....................

Friday, October 3, 2008

എന്റെ തോന്നലുകള്‍ .........?

നിന്റെ ദുഖങ്ങള്‍ക്കു പകരം ഞാന്‍ എന്റെ സന്തൊഷം തരാം, ആ കണ്ണു നനയാതിരിക്കാന്‍.. നിന്റെ കണ്ണുനീര്‍ തുള്ളി ഭൂമിയില്‍ വീണാല്‍ ഭൂമി എന്നെ ശപിക്കും.. എന്റെ കണ്ണീര്‍ നിനക്കു സന്തൊഷമാകുമെങ്കില്‍ ഞാന്‍ കരയാം നിന്റെ സന്തൊഷത്തിനു വേണ്ടി.............!!!

ലോകത്ത് സുന്തരികള്‍ ഇല്ലായിരുന്നങ്കില്‍ ...................................!!!സുന്തരികള്‍ ഉണ്ടായന്കില്‍ തന്നെ അവര്‍ പാവപെട്ടവരായി ജനിക്കതിരുന്നന്കില്‍ .....................!!!

Tuesday, September 9, 2008

കൊച്ചു കൊച്ചു സന്തോഷങ്ങള്‍ ..........

ഞാന്‍ ഒരു വര്‍ഷത്തോളം കൊഴികൊടുള്ള ഒരു കംപ്യുട്ടര്‍ സര്‍വിസ് കമ്പനിയില്‍ വര്‍ക്ക് ചെയ്തിരുന്നു , കൊഴികൊടുള്ള ഒട്ടു മിക്ക ബില്ടിങ്ങുകളിലും കയറിയിറങ്ങി കംപ്യുട്ടര്‍ നന്നക്കലയിരുന്നു എന്റെ പണി ,കമ്പ്യുട്ടെരുകള്‍ നന്നയിടിലന്കിലും അത് പഴയതിലും നന്നായി കേട് ഉള്ളതാക്കി ഞാന്‍ മറ്റാരുണ്ടായിരുന്നു .............എപ്പോയന്കിലും ബാഗ്യതിന്‍ ഒന്നോ രണ്ടോ നന്നായാല്‍ തന്നെ മുന്നോ നാലോ ദിവസം വേറെ ആരന്കിലും പോയി വീണ്ടും അത് നന്നകേണ്ടി വരും ........
ഇതിനിടയില്‍ എന്റെ ഓഫീസില്‍ ഒരു പയ്യന്‍ ട്രെയിനിങ്ങിനു വന്നു ...അവന്റെ ബാഗ്യതിന്‍ എന്റെ കൂടെ ആയിരുന്നു അവനെ പണി പഠിക്കാന്‍ വിട്ടിരുന്നത് ....ആളെ കണ്ടാല്‍ തന്നെ ഒരണ കുരവാനന്ന് എല്ലാവരും പറയും ..വലിയ ഒരു ബാഗും തുക്കിയുള്ള അവന്റെ വരവ് കണ്ടാല്‍ തന്നെ ചിരിവരും ....രാവിലെ അവന്‍ എന്റെ ബൈക്കിന്റെ പിന്നില്‍ കയറിയാല്‍ വയകുന്നേരം വരെ എന്റെ കൂടെ .........എപ്പോഴും ആള്‍ പോട്ടതരമേ പറയാറുള്ളൂ ..........
ഞാന്‍ കൊഴികൊടുള്ള ടി ബി എസ് ബുക്ക് സ്ടള്ളില്‍ എം ഡി യുടെ കാബിനില്‍ സിസ്റ്റെം നോക്കി കൊണ്ടിരിക്കുകയാന്‍ നമ്മുടെ ട്രെയിനി പയ്യന്‍ കുടെയുന്ദ് , എം ഡി എന്നോട് എത്ര സമയം എടുക്കുമെന്‍ചോദിച്ചു ഞാന്‍ പറഞ്ഞു അര മണിക്കൂര്‍ അപ്പോള്‍ നമ്മുടെ ട്രെയിനി പയ്യന്‍ പതുക്കെ എന്റെ ചെവിയില്‍ പറയാ പണി അറിയുന്നവര്‍ക്ക് !!!
അവിടെ നിന്നിറങ്ങി ഞങ്ങള്‍ പിന്നീട് പോയത് ഒരു ഹോസ്പിടളിലെക്കയിരുന്നു ഞാന്‍ ബൈക്ക് പാര്ക്ക് ചെയ്ത് വന്നപ്പോള്‍ അവനുണ്ട് ഹോസ്പിറ്റലിന്റെ മുന്‍പില്‍ നോക്കി നില്ക്കുന്നു ഞാന്‍ ചോദിച്ചു എന്താണ്ടാ ...അപ്പോള്‍ അവന്‍ എന്നോട് പറയാ ഈ ഹോസ്പിറ്റലിന്റെ മുന്‍പില്‍ നിന്ന നോക്കിയിട്ട് പുറകുവശം കാണുന്നില്ല പോലും !!!
പിന്നീട് ഞങ്ങള്‍ പോയത് ഒരു സ്കുളിലെക്ക് ആയിരുന്നു അവിടുത്തെ ഒരു ടീച്ചറുടെ പുറകു വശം നോക്കി അവന്‍ പറയാ കാവ്യാ മാധവന്റെ ഫസ് ലുക്ക് ആണ് പോലും !!!
അവസാനം ഞാന്‍ ചോദിച്ചു നീ നാട്ടിലെങ്ങനയനടാ ...അവന്‍ പറയാ വളരെ ദീസന്ടാ ആരും അവനെ ഒന്നും പരയരില്ലാഎല്ലാ തെറിയും അച്ചനെയാന്‍ പറയാറുള്ളത് എന്ന !!!

Friday, August 22, 2008

ഹര്‍ത്താലുകള്‍ ..........

..ജനുവരി മുതല്‍ ഈ ആഗസ്റ്റ്‌ മാസം വരെ ഈ ദൈവത്തിന്റെ സൊന്തം കൊച്ചു കേരളത്തില്‍ പത്തില്‍ കു‌ടുതല്‍ പണിമുടക്കുകള്‍ കഴിഞ്ഞു (ഹര്‍ത്താല്‍ ഉള്‍പെടെ ).
ഒന്നു കൂടെ വിവരിച്ചു പറഞ്ഞാല്‍ പത്ത് അവധി ദിനങ്ങള്‍ ..ഹര്‍ത്താലുകള്‍ കൊണ്ട് ആര്കെങ്ങിലും ഗുണം ഉണ്ടായതായി നമുക്ക് അറിവില്ല എന്നാല്‍ ദോഷങ്ങള്‍ പലതും നമുക്കറിയാം ...
മകന്റെ മരണ വാര്‍ത്ത അറിഞ്ഞ അമ്മയുടെ ദുഃഖം നമുക്കറിയാം എന്നാല്‍ മകന്റെ ബോഡി പോലും നേരത്തെ കാണാന്‍ കഴിയാത്ത അമ്മയുടെ ദുഃഖം നമ്മള്‍ക്ക് കാണാന്‍ കഴിഞ്ഞതിന്ന്‍ സമരനുകുളികലോദ്‌ നമുക്ക് നന്ദി പറയാം ഇത് പുറലോകം അറിയുന്ന യദ്യര്ത്യങ്ങളില്‍ ചിലത് , ആരും അറിയാത്ത എത്രയോ ദുഃഖങ്ങള്‍ ഉണ്ടായേക്കാം ......................
സമരത്തെ പറ്റി ഒരു നേതാവ് പറഞ്ഞത് കുട്ടി മരിക്കുമെന്നരിഞ്ഞല്ല നമ്മള്‍ ഹര്‍ത്താല്‍ പ്രക്യപിചതന്ന് ,ശരിയാ ഇവര്‍ക്ക് പറഞ്ഞാല്‍ മതിയല്ലോ അനുഭവിക്കുന്നത് പാവം ജനങ്ങള്‍ .!
പുതിയ ഒരു വാര്‍ത്ത കണ്ടു അമ്മയുടെ ദുഃഖ വാര്‍ത്തക്ക് പിന്നില്‍ അമേരിക്ക ആണ് പോലും ....അമ്മയുടെ ദുഖത്തിന് പിന്നില്‍ അമേരിക്ക യാവാം എന്ന്‍ പറയാഞ്ഞത് നന്നായി .......
ഇനി ഹര്‍ത്താല്‍ ഇല്ലതാവനമെങ്കില്‍ ഒരു അകിലെന്ദ്യ ഹര്‍ത്താല്‍ നടത്തേണ്ടി വരുമോ ????

Monday, August 18, 2008

മൊബൈല്‍ ഗുണമോ ദോഷമോ ???

ഞാന്‍ കണ്ടത് ............
എനിക്ക് വേണ്ട പെട്ട ഒരു ബന്ധുവിന്റെ മരണ വാര്‍ത്ത അറിഞ്ഞ ഞാന്‍ ഉടനടി ആ വീട് ലക്ഷിയമാക്കി പുറപെട്ടു . എന്റെ യാത്രയില്‍ ഞാന്‍ സന്ജരിച്ചിരുന്ന ബസ് ഒരു വഴി യാത്രക്കാരനെ ഇടിച്ചിരിക്കുന്നു ! ഞാന്‍ ഇറങ്ങി നോക്കിയപ്പോള്‍ ഓടി കുടിയവരില്‍ ചിലര്‍ അവരുടെ മൊബൈലില്‍ പകര്തുകയാന്‍ ആ ദ്രിശ്യങ്ങള്‍ ,ഞാന്‍ മനസ്സുകൊണ്ട് അവരെ തെറി പറഞ്ഞു ...ആ ആക്സിടെന്റ്റ് കാരണം എനിക്ക് മരണ വീട്ടില്‍ പെട്ടന്ന്‍ എത്തുവാന്‍ സാതിച്ചില്ല ..
ഞാന്‍ അവിടെ എതിയപ്പോഴ്കും ബോഡി എടുത്തിരുന്നു , ഞാന്‍ ആ ബന്ധുവിനെ അവസാനമായി ഒന്നു കാണുവാന്‍ സാധിച്ചില്ല എന്ന് കരുതി ഇരിക്കുമ്പോള്‍ ആണ് എന്റെ ഒരു സ്നേഹിതന്‍ അവന്റെ മൊബൈലില്‍ ആ ബന്ധുവിന്റെ ബോഡി എനിക്ക് കാണിച്ചതന്നത് !!! അവനോട് എനിക്ക് തോന്നിയത് ദേഷ്യമാണോ സഹതാപമാണോ സന്തോഷമാണോ എനിക്ക് അറിയില്ല ,,,,,,,,,

Thursday, August 14, 2008

ചിന്തകള്‍

എന്നില്‍ എന്തങ്കിലും ഗുണങ്ങള്‍ ഉണ്ടങ്കില്‍ അതിനല്ലാം കാരണം അവള്‍ ആണ്
ഞാന്‍ പറയുന്നതല്ലാം ശരിയാണങ്കില്‍ അതിനല്ലാം കാരണം അവള്‍ ആണ്
ഞാന്‍ ചെയ്യുന്നതല്ലാം നല്ലതാനങ്കില്‍ അതിനല്ലാം കാരണം അവള്‍ ആണ്

എന്നില്‍ എന്തങ്കിലും തെറ്റുണ്ടങ്കില്‍ അതിനെല്ലാം കാരണക്കാരന്‍ ഞാന്‍ മാത്രമാണ
ക്ഷമിക്കുക ക്ഷമിക്കുക ക്ഷമിക്കുക ................................................!!!




If you can't read this blog, please install malayalam font AnjaliOldLipi from here

എന്റെ ആശംസകള്‍

എല്ലാ ബൂലോക സുഹൃത്തുക്കള്‍ക്കുംത്യാഗത്തിന്റെ ഓര്‍മ്മകളുമായി...നന്മയുടെ നൈര്‍മല്യവുമായി...പ്രതീക്ഷകളുടെ പൊന്‍‌കിരണങ്ങളുമായി...സ്വാതന്ത്ര്യ ദിനാശംസകള്‍

Saturday, August 9, 2008

അനുഭവം ആണ് ഗുരു

രാത്രിക്ക് ഇത്ര ദൂരമുണ്ടന്നും കരുപ്പിന്ന്‍ ഇത്ര സൌന്നര്യമുണ്ടന്നും എന്നെ പഠിപ്പിച്ചു തന്നതും അവളായിരുന്നു ...........
അവളെ കാണുവാനുള്ള എന്റെ തിരക്കുകൊണ്ടാന്നറിയില്ല പതിവിലും വേഗത്തിലായിരുന്നു എന്റെ യാത്ര ,ആ യാത്രയുടെ വേഗതയില്‍ എന്റെ ഗ്ലാമര്‍ ഏതോ ഒരുത്തന്റെ ഗ്ലാമറുള്ള ശരീരം ഗ്ലാമര്‍ ഇല്ലാതാക്കിയിരിക്കുന്നു അഥവാ എന്റെ ഗ്ലാമര്‍ ഒരു കിളവനെ ഇടിച്ചു തെറിപ്പിചിരിക്കുന്നു!!!!!!!!!!!!!!
പേടിച്ച് പേടിച്ച് ഞാന്‍ അയാളെ പൊക്കിയെടുത്തു , അയാള്‍ എന്നോട് പറഞ്ഞത് കെട്ട് ഞാന്‍ വീണ്ടും മൂന്ന്‍ ദിവസം ഇരുട്ടിന്റെ സൌന്നര്യം നോക്കി കിടന്നു .അയാള്‍ എന്നോട് പറഞ്ഞത്
" ക്ഷമിക്കണം തെറ്റ് ചെയ്തത് ഞാന്‍ ആണ് നിന്റെ വരവ് കണ്ടിട്ട്ട് ഞാന്‍ ഈ മരത്തില്‍ കയറി നിന്നില്ലലോ "

ഇനി നമ്മള്‍ പറഞ്ഞ കഥയിലേക്ക് പോകാം മൂന്ന്‍ ദിവസത്തിന് ശേഷം ഞാന്‍ അവളെ കാണാന്‍ പോയപ്പോള്‍ അവളെ കണ്ടില്ല അന്നെഷിച്ചപ്പോള്‍ അറിഞ്ഞു അവളുടെ കല്യാണം ആണ് അടുത്ത ആയ്ച്ച അവള്‍ അത് പറയാനാന്‍ എന്നോട് കാണണം എന്ന്‍ പറഞ്ഞത് .......

അനുഭവം ആണ് ഗുരു ....

വിശ്വസിച്ചാലും ഇല്ലങ്കിലും .......ഞാന്‍ പറയും ...,

എനിക്ക് എന്റെത് മാത്രമായി ഒരു ബൈക്ക് ഉണ്ട് , പേര് എന്റെ ശരീരം പോലെ തന്നെ ഗ്ലാമര്‍
എന്റെ ഇഷ്ടത്തില്‍ പെട്ട ചിലതില്‍ ഒന്ന്‍ ബൈക്കില്‍ കറങ്ങുക എന്നുള്ളതായിരുന്നു , വയ്കുന്നെരങ്ങളില്‍ സ്കൂളുകളും പ്ലുസ്റ്റുകളും വിടുന്ന സമയത്ത് കാര്‍ഗൂസ് പാന്റും പുതിയ കുപ്പായവും കണ്ണടയും വെച്ച് എന്റെ സൊന്തം ഗ്ലാമറില്‍ ഒരു യാത്ര പതിവുള്ളതയിരുന്നു..
അങ്ങനെയുള്ള യാത്രകളില്‍ എന്നോ എനിക്കൊരു നീളന്‍ മുടിയുള്ള കുട്ടിയുമായി എന്തോ ഒരു ................ തോന്നി . പിന്നീടുള്ള എന്റെ വയ്കുന്നരങ്ങളിലുള്ള യാത്ര കുറച്ച് നേരെത്തെയാക്കി ,കുറച്ച് ദിവസങ്ങള്‍ക്കു ശേഷം അവള്‍ എന്റെ അടുത്തേക്ക് അവളുടെ നീളന്‍ മുടി തലോടി കൊണ്ട് വന്നു ,എന്നോട് പറഞ്ഞു നാളെ എനിക്കൊന്ന്‍ തനിച്ച് കാണണം , സ്ഥലവും അവള്‍ തന്നെ പറഞ്ഞു തന്നു സ്കൂളിന്റെ പുറകു വശത്തുള്ള പുളി മരത്തിന്റെ ചുവട്ടില്‍ , ആ രാത്രി എനിക്ക് ഉറക്കം കിട്ടിയില്ല ! എന്തായിരിക്കും അവള്‍ക്ക് എന്നോട് പറയുവാനുള്ളത് നല്ല കുറെ സോപനങ്ങളുമായി ആ രാത്രിയെ തീര്‍ത്തു !!!



Thursday, August 7, 2008

എന്റെ വിക്രിതികള്‍

തിരിഞ്ഞു നോക്കുമ്പോള്‍ കാണുന്നത് ..............:
എന്റെ ചെറുപ്പ കാലം മുതല്‍ എനിക്ക് സമ്പാദിക്കുവാന്‍ സാധിച്ചത് ഒന്നു മാത്രമെ ഉള്ളു
അതാണ് നിങ്ങള്‍ അഥവാ സ്നേഹിതന്മാര്‍ സായിപ്പ് ഭാഷയില്‍ പറഞ്ഞാല്‍ ഫ്രണ്ട്സ്!
വെറുതെ തല തിരിഞ്ഞു നടന്ന ആ ഇരുപത് വര്‍ഷകാലം ആലോചിക്കുമ്പോള്‍ എനിക്ക് കിട്ടിയ ഒരേ ഒരു സന്തോഷവും നിങ്ങളാണ് !എന്നാല്‍ എനിക്കൊരു സംശയം , എത്രെയോ ആളുകളെ പരിജയപെട്ടു . അവരില്‍ എത്ര പേരെ എനിക്ക് ഇന്നു അറിയാം ! അവര്‍ക്ക് എത്ര പേര്‍ക്ക് എന്നെ അറിയാം എല്ലാം ഒരു നടിക്കല്‍ മാത്രമാണൊ ? അവസാനം നമ്മള്‍ എണ്ണി നോക്കുമ്പോള്‍ ബാക്കിയാവുന്നത് കുറച്ച് പേരുകള്‍ മാത്രം , അവര്‍ നമ്മുടെ കൂടെ എന്നും ഉണ്ടാകുമോ? അതും സംശയങ്ങള്‍ മാത്രം ! എനിക്ക് ഇങ്ങനെ ഒക്കെ സംശയങ്ങള്‍ തോന്നുവാനും ഉണ്ട് ഒരു കാരണം , എനിക്കും ഉണ്ടായിരുന്നു ഒരു സ്നേഹിതന്‍ ,"അവന്‍ അവന്റെ കല്യാണത്തിന്‍ എന്നെ വിളിച്ചില്ല "


Friday, August 1, 2008

ഹര്‍കിഷന്‍ സിങ്‌ സുര്‍ജിത്ത്‌ അന്തരിച്ചു

സി.പി.എമ്മിന്റെ സമുന്നതനേതാവും മുന്‍ ജനറല്‍ സെക്രട്ടറിയുമായ ഹര്‍കിഷന്‍ സിങ്‌ സുര്‍ജിത്ത്‌(92) അന്തരിച്ചു. ഉച്ചയ്‌ക്ക്‌ 1.35-ന്‌ ഡല്‍ഹിയിലെ നോയ്‌ഡ ആസ്‌പത്രിയില്‍ വെച്ചായിരുന്നു അന്ത്യം. 1.20ന്‌ അദ്ദേഹത്തിന്‌ ഹൃദയാഘാതമുണ്ടാവുകയും ഇതിനെത്തുടര്‍ന്നാണ്‌ മരണം സംഭവിച്ചത്‌.

Wednesday, July 30, 2008

ഞാന്‍ റാസിക്‌

I am an interesting man .....

ഞാന്‍ ഒരു സംഭവം ആണ്‌